Sunday, July 12, 2009

കണ്ടുപിടുത്തം

ഓര്‍മകളോട് പടവെട്ടി
കീഴടങ്ങുമ്പോഴും
വിജയ സിംഹാസനത്തില്‍
കണ്ടത് നിന്റെ തല ,
നിന്റെ കണ്ണ് , നിന്റെ മൂക്ക് !


അമര്‍ത്തി ചുരണ്ടി നോക്കി ,
നിറം പൂശി നോക്കി ,
എന്നിട്ടും ഓര്‍മയുടെ
പാടുകള്‍ എത്തിനോക്കി


ഇരുമ്പാണ് പോലും
ചക്രമാണ് പോലും
വലിയ കണ്ടുപിടുത്തം!?
അല്ല മറവി ആണത്
എന്ന് നിസ്സംശയം !
രണ്ടിനെക്കാളും
തുലോം ഉപകാരി


അറിഞ്ഞതിനെപ്പറ്റി പെട്ടെന്ന് -
ഒരു വലിയ ശൂന്യത !
എന്തൊരു മഹത്തായ
വലിയ കണ്ടുപിടുത്തം !
എക്സ്ട്രാക്ഷന്‍ ആന്‍ഡ്‌
മാസ്സ് -പ്രൊഡക്ഷന്‍
പിന്നെ ഒരു ദിസ്ട്ട്രിബുഷന്‍
പ്രയോഗിച്ചാലോ എന്നൊരു
ചെറിയ ആഗ്രഹം


ഉപകാരം എനിക്കും
നിനക്കും എല്ലാവര്‍ക്കും
വലിയ ലോകത്തിനും
ഇരുമ്പിനേക്കാള്‍....
ചക്രത്തെക്കാള്‍ ....

No comments:

Post a Comment