Friday, June 19, 2009

ബസ്‌ കാത്തു രണ്ടുപേര്‍

വൈകിട്ട് ഏഴേ മുപ്പതിന് നില്ക്കാന്‍ തുടങ്ങിയതാണ്‌ അവിടെ, നാടിലേക്കുള്ള ബസും കാത്ത്. ഇപ്പൊ സമയം ഏതാണ്ട് എട്ട് ആയെന്നു തോന്നുന്നു. മൊബൈലില്‍ സമയം കറക്റ്റ് അല്ല. ഏകദേശം 6-7 മിനിറ്റിന്റെ വ്യത്യാസം ഉണ്ട്. അത് മുന്പോട്ടാണോ പുറകോട്ടാണോ ? അറിയില്ല. സമയം ഏതായാലും ഇതുവരെ ഒരൊറ്റ എണ്ണം ഇതുവഴി വന്നില്ല, പണ്ടാരക്കാലന്‍ ബസുകള്‍. എനിക്ക് പോകണ്ടാത്ത ദിശയിലെക്കെല്ലാം ഇഷ്ടം പോലെ ബസുകള്‍. ഹൈവേ ആയിട്ടും എന്റെ വീട്ടിലെത്താന്‍ മാത്രം മാര്‍ഗം സ്വാഹ. വേനല്‍ക്കാലമാണ്, വേനല്‍ മഴ കനത്ത ദിനങ്ങള്‍. കയ്യില്‍ കുടയില്ല. വേനല്‍ വിശ്വസിക്കാന്‍ കൊള്ളില്ലല്ലോ. തെളിഞ്ഞ ആകാശം ആയിരുന്നു കുറച്ചു മുന്‍പുവരെ. മഴക്കാലമായിരുന്നെന്കില്‍ ഒരു കുട എപ്പോളും കയ്യില്‍ കൊണ്ടുനടക്കുന്ന ശീലം നമുക്കുള്ളതല്ലേ. കാലം തനിക്കൊണം കാണിക്കാന്‍ തുടങ്ങി, മഴ ചെറുതായി തന്റെ വരവറിയിച്ചു. ഒരു സ്ഥാപനത്തിന്റെ പരസ്യക്കടലാസു കയ്യിലുണ്ടായിരുന്നത് എടുത്തു തലയക്ക് മുകളില്‍ പിടിച്ച് കാലത്തോട്‌ പ്രധിഷേധം അറിയിച്ചു . ഫലമുണ്ടായില്ല . ആഹാ...എന്നാല്‍ അത്രക്കായോ എന്ന് മഴ. കൂടുതല് ശക്തമാകാന്‍ ഒരുങ്ങുന്നെന്നു വ്യക്തം, ഇനി കുറച്ചു നേരത്തേക്ക്‌ സ്വസ്ഥത തരില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് അങ്ങനെ തോരാന്‍ തുടങ്ങി. വീടിലോ മറ്റേതെങ്കിലും നല്ല സാന്തമായ സ്ഥലത്തോ ആണെങ്കില്‍ ഒന്നു ആസ്വദിക്കാം ആയിരുന്നു , പക്ഷെ ഇതിങ്ങനെ ഷേല്‍ത്റെരില്ലാത്ത സ്ഥലത്ത്‌ ബസ്സ് കാത്ത് നില്‍കുമ്പോള്‍ മഴയൊക്കെ പെയ്താല്‍ , ആരായാലും ശപിച്ചുപോകുന്ന അവസ്ഥ. വല്ലാത്തൊരു വീര്പുമുടല്‍. അടുത്തുള്ള ചായക്കടയില്‍ നിറയെ ആള്‍ക്കാര്‍ നിറഞ്ഞു കഴിഞ്ഞു . ഞാന്‍പ്രതികരിക്കാന്‍ വൈകിയോ ? ശരിയാണ് . പിന്നെ ചായക്കടയില്‍ ഇങ്ങനെ കേറി നിരങ്ങാന്‍ പറ്റ്വോ , ഒരു ചായയൊക്കെ മോന്താതെ, ബസ്സ് കാത്ത് നില്ക്കുന്ന ഞാന്‍ ചായമോന്തന്‍ നിന്നാല്‍ ആകസ്മികമായികിട്ടുന്ന ബസ്സ് എന്നെ കതുനില്‍കില്ലല്ലോ. എല്ലാം കൊണ്ടും എന്റെ അവസ്ഥക്ക് ചേരാത്ത ഇടം. പിന്നെയുള്ളത് അല്പം ദൂരെയായി വേറൊരു കട. അടച്ചിട്ടിരിക്കുന്നു. പുറത്തു വച്ചിരിക്കുന്ന മരംകൊണ്ടുണ്ടാക്കിയ സ്റ്റാന്റ് ഒക്കെ കണ്ടാല്‍ അറിയാം ഒരു ടിപികാല്‍ പച്ചക്കറിക്കട. നേരത്തെ പറഞ്ഞആകസ്മിക ബസ്സ് ആകമന ചിന്ത എന്നെ വീണ്ടും പിന്തിരിപ്പിച്ചു. കാരണം ഓടിയാല്‍ കിട്ടുന്ന ദൂരമല്ല. കൂടാതെ രാത്രിയായതിനാല്‍ ബസിന്റെ ബോര്‍ഡ്‌ കാണാന്‍ സൌകര്യപ്പെടാത്ത ഇരുട്ടും. അതെദിശയിലേക്ക്‌ കുറെ റൂട്ട് ഉണ്ട്. അതുകൊണ്ട് ഓടിവന്ന് നിരസനകാന്‍ എന്റെ മനസ്സ് ഒരുക്കമല്ല . അതുംഈ വരാന്‍പോകുന്ന പെരുമഴയത്ത്‌ തീരെ ഒരുക്കമല്ല. ചിന്തിക്കാന്‍ സമയം കുറച്ചേ ഉള്ളു. ഇപ്പോള്‍തന്നെ ഏതാണ്ട് പാതി കുളിച്ച അവസ്ഥയായി.

അപ്പോളാണ് എന്റെ മനസ്സ് മന്ത്രിച്ചത്, ഇവിടെ ബസിനു പോകാന്‍ വേറെ ഒരു വഴികൂടിയില്ലേനിധിനെ, നമ്മടെ ബൈപാസ്. വിഡ്ഢിത്തം പറയാതെ മനസ്സേ, നമ്മുടെ വലിയ വലിയബസുകളൊന്നും ബൈപസില്‍ക്കൂടി പോകില്ല, അത് പഴയ സ്റ്റാണ്ടില്‍ കയറുന്ന ചെറിയ ബസുകളാണ്. ഞാന്‍ സമാധാനിച്ചു, വരും, വരാതിരിക്കില്ല . എന്നാലും അങ്ങനെയൊരു ചാന്‍സ് ഇല്ലാതില്ല. അവിടെനിന്നാല്‍ രണ്ടു വഴിയില്‍ക്കൂടി വരുന്ന ബസും കിട്ടും. എന്നാല്പിന്നെ അടുത്ത കടവിലേക്ക് നീങ്ങാം. ഹൈവേയില്‍ വന്നു ബൈപാസ് മുടുന്ന സ്ഥലത്തേക്ക് പാഞ്ഞു. രാത്രിയാണ്, മഴ കനാക്കാന്‍ തുടങ്ങി, അപ്പൊ പിന്നെ എല്ലാം മറന്നു പായാന്‍ ആരെ പേടിക്കണം! അന്നേരം പഞ്ഞില്ലെന്കില്‍കണ്ടുനില്‍ക്കുന്നവര്‍ വന്നു തല്ലും. വളരെ അടുത്താണ്, ഏതാണ്ട് ഒരു 300 മീറ്റെരിന്റെ ദൂരം. അത്രേ ഉള്ളു. നേരത്തെ പായാമായിരുന്നു . ഛെ...

ഇപ്പൊ നന്നായി കുളിച്ചു. പരസ്യ ക്കടല്ലസു ഏതാണ്ട് കുതിര്‍ന്നു . ലക്ഷ്യസ്ഥാനത്ത് എത്തി. അവിടെനില്ക്കാന്‍ നല്ല കുറെ കടകളുടെ വരന്തകലുണ്ട് .ഒന്നൊഴികെ എല്ലാം അടച്ചു. തുറന്നിരിക്കുന്ന കടയുടെവരാന്തയില്‍ എന്റെ ആഗമനൊധെശ്യമ് വ്യക്തമാക്കിക്കൊണ്ട് ശരീരം കൊണ്ടു ഞാന്‍ ചെഷ്ട്ടകള്‍കാണിക്കാന്‍ തുടങ്ങി . കടക്കാരന്‍ എന്റെ നേരെ നോക്കിയപ്പോളാണ് ഞാനറിയാതെ എന്റെ ശരീരംപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അധികം കയറി നില്‍ക്കാതെ , റോഡിലേക്ക് നോക്കി, ഇപ്പൊപോയേക്കാം സഖാവെ എന്ന് കണ്ണുകള്‍ കൊണ്ടു പറഞ്ഞു ഞാനയാളെ സമാധാനിപ്പിച്ചു. അടുത്തബസ്സ് ഏതായാലും അതിന് കയറി സ്ഥലം വിട്ടോണം എന്നാണ് അയാളുടെ കണ്ണുകള്‍ എന്നോട്‌പറഞ്ഞത്. പക്ഷെ ആ സഖാവിനെ നിരസ്നാക്കി ഒരു ബസും അതുവഴി വന്നില്ല. അല്ല ഇന്നു ബസ്സ്സമരമാണോ ? ഏയ് , അല്ലല്ലോ. പിന്നെന്താ ഇങ്ങനെ? ആത്മഗതമായിരുന്നു.

എനിക്ക് കൂട്ടായി ആ വരാന്തയിലേക്ക്‌ മറ്റൊരാള്‍ കയറിവന്നു, കണ്ടാല്‍ ഒരു എഴുപതു വയസുള്ള ഒരുസാധാരണക്കാരന്‍. മുണ്ടും ഷര്‍ട്ടും വേഷം. മൊബൈലില്‍ സംസാരിച്ചു കൊണ്ടാണ് വരവ്‌. ഫോണ്‍വച്ചശെഷവും എന്തൊക്കെയോ പിരുപിരുക്കുന്നുന്ദ്‌. ഫോണില്‍ പറയാന്‍ മറന്നത് ( അതോ പറയാന്‍കഴിയാതെ പോയതോ? ) ഇങ്ങനെ പറഞ്ഞു സമാധാനിക്കുന്നു. ആഹാ, കൊള്ളാലോ. കയ്യില്‍ നനഞ്ഞകുടയുണ്ട്, ഒരു പ്ലാസ്റ്റിക് സന്ജിയുന്ദ്‌. പിന്നെ അത്യാവശ്യം ബ്ലഡ്‌ പ്രഷറും ഉണ്ടെന്നു തോന്നുന്നുമൂപര്‍ക്ക്. വല്ലാത്തൊരു അസ്വസ്ഥത. ആകെ ഒരു പിടപ്പന്‍ പെരുമാറ്റം. സ്ഥിരം സ്വഭാവമാണോഎന്നറിയില്ല. എനിക്ക് പരിചയമില്ലല്ലോ. കണ്ടിട്ട് ബസിന്റെ ടിമിങ്ങിനെപ്പറ്റി അറിയാം എന്നൊരുതോന്നല്‍, വെറുതെ തോന്നിയതാണ്, പ്രതേകിച്ചു കാരണമൊന്നും ഇല്ല. എന്നാല്പിന്നെ കേറി മുട്ടുക തന്നെ.

"ചേട്ടാ, ഇതിലെ ഇപ്പൊ കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള ബസ്സ് ഉണ്ടാകുമോ?"

" എട്ടു മണി കഴിഞ്ഞാല്‍ ഇതിലെ ബസിന്റെ കാര്യം സംശയമാണ് . ഇതിലെ വന്നില്ലെന്കിലെന്ത, മെയിന്‍ റോഡിലെ വരുമല്ലോ, ഏതായാലും വന്നാല്‍ പോരെ?"

" ചേടന്‍ എങ്ങോട്ടാണ്?"

"ഞാനും അങ്ങോട്ടാ "

" ഓ. "

പിന്നെ കുറെ നേരം മൌനം. കാത്തിരിപ്പു. സമയം കളയാന്‍ മൊബൈല്‍ എടുത്തു ... സാധാരണ സെറ്റ്ആണ് . കാള്‍ ചെയ്യാം, മെസ്സേജ് അയക്കാം, അത്ര മാത്രം. കീ പാടില്‍ ആഞ്ഞു കുത്താന്‍ തുടങ്ങി. സാധാരണ അയക്കതവര്‍ക്കുപോലും മെസ്സേജ് വിട്ടു. നേരം കൊല്ലി മെസ്സേജുകള്‍. എന്റെ കൂടെനേരത്തെ ഉണ്ടായിരുന്നവര്‍ ഇപ്പൊ വീട്ടില്‍ എത്തിയിടുണ്ടാകും. അവന്മാര്‍ക്ക് ബൈക്കുണ്ട്‌. എന്നെഇവിടെ ആക്കിയിട്ടു പോയതാണ്, സ്വന്തം തട്ടകങ്ങളിലെക്ക്. ഭാഗ്യവാന്മാര്‍. അവര്ക്കു ചിലപ്പോള്‍ ഈമഴ കിടിയിടുണ്ടാകും. നനഞ്ഞു കാണും. എന്റെ അസൂയ്യയെ ഞാന്‍ സമാധാനിപ്പിച്ചു. മെസ്സേജ്അയച്ചുകൊണ്ടിരുന്നു. മറുപടികള്‍ അത്യാവശ്യം കിടിക്കൊണ്ടിരുന്നു. സമയം ഒന്‍പത്‌. എന്നാലുംഒരൊറ്റ ബസ്സ്! ഇല്ല. ആ പാവം വൃദ്ധനും കുറെ നേരമായി നിക്കാന്‍ തുടങ്ങിയിട്ട്.
അയാളുടെ തോലിക്കുള്ളിലൂടെ എല്ലുകള്‍ പുറത്തേക്ക്‌ എത്തിനോക്കാന്‍ വെമ്ബുന്നുണ്ടയിരുനു. തണുത്ത കാറ്റും വരാന്തയിലേക്ക്‌ അടിച്ച് കയറ്റുന്ന മഴചിന്നലും അയാളെ തണുപിക്കാന്‍ തുടങ്ങിയെന്നുതോന്നുന്നു. കീശയില്‍ നിന്നും സിഗരെറ്റ്‌ എടുത്തു അയാള്‍ ചുണ്ടില്‍ വച്ചു പുകച്ചു. നേരത്തെയുണ്ടായിരുന്ന ദീര്‍ഖ നിസ്വസങ്ങളും ആരും കേള്‍കാത്ത അക്രോസങ്ങളും പുകച്ചുരുളുകള്‍ക്ക്വഴിമാറി. പുക കൊണ്ട് അയാള്‍ വാക്കുകള്‍ രചിച്ചു. ആര്‍ക്കൊക്കെയോ മുഖത്തേക്ക്‌ ഊതുന്നത്‌പോലെ സൂന്യതയിളെക്ക്‌ സക്തമായി ഊതി. ഊതിയതാണോ, തുപ്പിയതാണോ? രണ്ടും കൂടിയുള്ള ഒരുഏര്‍പ്പാട്‌. നടക്കട്ടെ , ഞാന്‍ വിചാരിച്ചു. കുടയും പ്ലാസ്റ്റിക് സഞ്ചിയും നിലത്തു വച്ചിടുണ്ട്. ചുണ്ടുകള്‍ക്കിടയില്‍ ആലസ്യത്തിന്റെ ഫാക്ടറി ഉറപ്പിച്ചുകൊണ്ട്‌ അയാള്‍ ആ വെള്ള മുണ്ട് ഒന്നുകൂടിശരിയാക്കി മുറുക്കി ഉടുത്തു. പിന്നെ അത് മടക്കിക്കുത്തി. ഷര്‍ട്ടിന്റെ താഴേക്ക്‌ വന്ന മുഴുനീളന്‍ സ്ലീവ്‌ഒന്നുകൂടി തെറുത്തു കയറ്റി ഭദ്രമാക്കി . സിഗരെറ്റ്‌ ചുണ്ടില്‍ നിന്നെടുത്തു. അത് തീരരായിരുന്നു. എല്ലാംവളരെ പെട്ടെന്നാണല്ലോ, എന്തൊരു വലി. സ്പീടായാല്‍ ഒന്നും കേരില്ലെന്നു കേട്ടിട്ടുണ്ട്. വെറുതെ പുകച്ചുതള്ളാം പോലും. ആ... എനിക്ക് അനുഭവമില്ല. അയാള്‍ അവസാനത്തെ പുകയും വലിച്ചു കുടിച്ച് അതിനെ മഴയ്ക്ക്‌ വിട്ടുകൊടുത്തു.

മൊബൈല്‍ ശബ്ദിച്ചു . പോക്കെറ്റില്‍ നിനും അയാള്‍ അതെടുത്ത്. പേരു നോക്കാന്‍ മര്യാദയ്ക്ക് കണ്ണ്കാണുന്നില്ലെന്ന് തോന്നുന്നു. ഒരിക്കല്‍ സക്തമായി ശ്രമിച്ചിട്ട് പിന്മാറി "ആരാണപ്പാ? " എന്നൊരുസ്വയം ചോദ്യത്തോടെ കാള്‍ എടുത്തു. സംസാരം എനിക്ക് കേള്‍ക്കാതിരിക്കാന്‍ ആകില്ല. അത്രയ്ക്ക്അടുത്താണല്ലോ നില്‍ക്കുന്നത്‌. എന്നാലും നിങ്ങലെന്തെന്കിലും പറഞ്ഞോ അമ്മാവാ, ഞാനൊന്നുംശ്രദ്ധിക്കുന്നില്ലെന്നു ഞാന്‍ നടിച്ചു. അയാളുടെ വീട്ടില്‍ നിന്നാരോ ആണെന്ന് വ്യക്തം. നേരത്തെവീടിലെതാതത്തില്‍ പരിഭവിച്ചു വിളിക്കുന്നതാണോ? ആയിരിക്കും.

" ഇല്ല, വേണ്ട, ഞാനങോട്ടു വരാം, ഇല്ല അങ്ങോട്ടീക്കില്ല, ഞാനെന്തിനു പേടിക്കണം, ആരെപേടിക്കണം, അതങ്ങ് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി, എന്നെ പഠിപ്പിക്കേണ്ട, ഞാനാരുടെയുംചിലവിലല്ലല്ലോ നില്ക്കുന്നത് ".

ആഹാ ... എന്തൊരു വര്‍ധിത വീര്യം. സൂപ്പര്‍. നല്ല ടയലോഗ് . ഒരു വശത്തേതു മാത്രമെ കേള്‍ക്കാന്‍കഴിയുന്നുള്ളൂ. എങ്കിലും കാര്യങ്ങള്‍ ഏറെക്കുറെ സ്പഷ്ടം. മറുതലക്കല്‍ അയാളുടെ സന്തതിയാണ് . ഇപ്പൊ അവരുടെ വീടിലെക്കാന് പോകുന്നത്. വരുന്നതു വേറെ സന്തതിയുടെ അടുക്കല്‍ നിന്നും. നല്ലടിപികാല്‍ കുടുംബ കഥ. ഊഹിക്കാന്‍ പാടുന്നത്. പക്ഷെ അയാളെക്കുറിച്ചുള്ള എന്റെ വീരസങ്കല്‍പ്പങ്ങള്‍ പെട്ടെന്ന് മഴയതോലിച്ച വെള്ളത്തില്‍ അലിഞ്ഞുപോയി. കാരണം ഞാന്‍ ആ ഫോണ്‍സംഭാഷണം ബാക്കി കൂടെ കേള്‍ക്കാന്‍ നിര്‍ബന്ധിതനായി. അതിങ്ങനെ

" എന്നെ ആരും ഒന്നും പറയണ്ട, വേണ്ട, ആയിക്കോട്ടെ, പക്ഷെ എന്നെ അതിനൊന്നും കിട്ടില്ല, പറഞ്ഞതു മനസ്സിലായോ . പറയണം, എന്നെ ആരും ഒന്നും പറയണ്ട, ഹം, ഹം, ഓ, എന്നാല്‍പോകാം, എന്നാല്‍ ഞാന്‍ തിരിച്ചുപോകാം , ശരി " .

നോക്കണേ കാര്യങ്ങള്‍ മാറിമറിയുന്ന വേഗത !.

"മോനെല്ലാം കേട്ടതല്ലേ, പിന്നെന്തിനാ പറയാതിരിക്കുന്നത് "
അയാള്‍ വിസദീകരണം തുടങ്ങി. മകളുടെവീട്ടില്‍ നിന്നും വിളിച്ചതാണ് . സ്വന്തം വീട്ടില്‍ നിന്നും മകനോട്‌ പിണങ്ങി ഇറങ്ങിയതാണ്, മകളുടെഅടുത്തേക്ക് . ആ ന്യൂസ് അവിടെ അയാള്ക്ക് മുമ്പെ എത്തി. അപ്പോള്‍ മകള്‍ വിളിച്ചു. തിരിച്ചു പോകാന്‍അനുനയനം.

" എന്തൊക്കെയായാലും അവന്റെ അച്ഛനല്ലേ ഞാന്‍, എന്തെങ്കിലും പറഞ്ഞാല്‍ മിണ്ടാണ്ടിരുന്നു കേട്ടാല്‍പോരെ, ഒരു ബുല്ലെറ്റ്‌ വാങ്ങി, ഒരു വാക് എന്നോട് പറഞ്ഞുടെ, എനിക്കവന്റെ ബുല്ലെറ്റ്‌ ഒന്നുംവേണ്ടല്ലോ, എന്നാലും പറഞ്ഞുടെ, ഇപ്പൊ ഇങ്ങനെയനെന്കില്‍ കല്യാണം കഴിഞ്ഞാല്‍ എന്താകുംഅവസ്ഥ ....."

അല്പം മൌനം. വീണ്ടും ഭാഷണം.

" അടുത്ത ബസിനു മോന്‍ പൊയ്ക്കോ, എന്റെ വീട് ഇവിടെ അടുത്താണ്, ഞാന്‍ ഇനി തിരിച്ചുപൊയ്ക്കോളാം, ഇനി ഒന്നും പരയില്ലത്രേ, കഞ്ഞങ്ങടാണോ വീട് ?"

"അല്ല ചെറുവത്തൂര്‍ ".

" ഓ ..എപ്പലെന്കിലും ഇവിടെ വന്നാല്‍ എന്റെ ഹൊടെലിലെക്ക് വരണം, ആ വളവിലാണ് , ചെറിയ ഹോട്ടല്‍ ആണ്, നല്ല പേരാണു, ഒറ്റയ്ക്ക് തന്നെ , പണിക്കാരെയൊന്നും നിര്‍ത്തിയാല്‍ മുതലാവില്ലപ്പാ , ഒരുത്തന്‍ ഉണ്ടായിരുന്നു, എന്നെ തോല്‍പ്പിച്ച് മുങ്ങി, അല്ലെങ്കിലും ഒറ്റയ്ക്ക് നടത്തുന്നത സുഖം, നല്ലചോറും സാമ്പാറും മീന്‍കറിയും ഒക്കെ ഉണ്ട്, പൊറോട്ടയൊന്നും ഇല്ല. രാവിലെയും വൈഖ്‌ുന്നെരും പരിപാടിയൊന്നും ഇല്ല, ഉച്ചയ്ക്ക് മാത്രം, മോന്‍ വീടിലേക്ക്‌ വരുന്നോ? "

"ഇല്ല , ഞാന്‍ .. .."

"വന്നാല്‍ ചോറ് കഴിച്ചു മെല്ലെ പോകാം "

" വേണ്ട , ഇപ്പോതന്നെ നലോണം വൈതു "

" എന്നാല്‍ സാരമില്ല , എന്നെ ഇനി കണ്ടല്‍ മിണ്ടണം കേട്ടോ, എനിക്ക് ആളെ കണ്ടാല്‍ പെട്ടെന്ന്മനസിലകതോന്നും ഇല്ല, വയസായില്ലേ , എന്നാല്‍ ശരി മോനേ, ഞാന്‍ പോയേക്കാം ".

വാക്കുകള്‍ ഒരുമിച്ചു പറഞ്ഞു തീര്‍ക്കുമ്പോള്‍ ഉള്ളില്‍ പലതും കടിച്ചു പിടിക്കുന്നത് മനസിലാക്കാന്‍ വല്യപാടില്ല .സംഭാഷണത്തിനിടയില്‍ അയാള്‍ പേരു പറഞ്ഞതു ഞാന്‍ മറന്നു പോയി . നല്ലത് , അയാള്ക്ക് . അല്ലെകില്‍ അതും ഞാന്‍ എഴുതി വച്ചേനെ .

മഴ പോയി . മഴചിന്നാല്‍ തെറിച്ച് മുട്ടിനു താഴെമുഴുവനായും നനഞ്ഞിട്ടുണ്ട് . തല ഒരു വിധത്തില്‍ അദികം നനയാതെ രക്ഷപെട്ടു. ഹൈവേയില്‍ബൈപാസ് മുടുന്ന ആ ജംഗ്ഷനില്‍ നിന്നും വീണ്ടും പഴയ സ്ഥലത്തേക്ക്‌ ഞാന്‍ എന്നെ പറിച്ചു നട്ടു. ഇപ്പോള്‍ ഞാന്‍ ഓടിയില്ല . ബസ്സ് നില്‍കുന്ന സ്ഥലത്തു എത്തും മുന്പേ ബസ്സ് വന്നാല്‍ റോഡിലേക്ക്കയറി നിന്നു കൈ നീട്ടാം എന്നൊക്കെ കരുതി ആ 300 മീറ്റര്‍ ഞാന്‍ വളരെ പതുക്കെ നടന്നു തീര്ത്തുഎന്റെ ബസ്സ് ദൈവം കണിയാന്‍ പിന്നെയും ഒരു അര മണിക്കൂറെങ്കിലും വേണ്ടിവന്നു. സര്ക്കാരിന്റെമലബാര്‍ ബസ്സ്. നല്ല തിരക്കായതിനാല്‍ മുന്വശതുകൂടിയാണ് കയറിയത്. ഏതാണ്ട് ഡ്രൈവറുടെഅടുത്ത. റോഡ് വ്യക്തമായി കാണാം. കുറച്ചു ദൂരം പിന്നിടപ്പോളെക്കും ഞാന്‍ മുന്‍വശത്തെ ചില്ലിലൂടെകണ്ടു , തൊട്ടുമുമ്പേ പരിചയപെട്ട അയാള്‍ റോഡരികിലൂടെ നടന്നു നീങ്ങുന്നു, ശാന്തനായി , തലകുനിച്ചുനിസ്സഹായനായി , ചുണ്ടില്‍ പുതിയ സിഗരറ്റ്‌ ഉണ്ട് , മഴപെയ്തു ആര്‍ദ്രത കൂടിയ വായുവില്‍ അത്പഴയപോലെ വര്‍ധിത വീര്യത്തോടെ പുകയുന്നുണ്ടായിരുന്നില്ല....

3 comments:

  1. superb man.....

    even u made it hilarious, its really touching...

    kure kaaryangal parayathe paranju ni....


    keep it up
    Kudos...!
    pRavil

    ReplyDelete
  2. Aakasmikamayi peytha mazhayku nanni.......vaiki vanna bussinum.........
    Enyhayalum machuuuuuuu superb

    ReplyDelete