Friday, October 9, 2009

ഒടുക്കത്തെ ചിരി


പണ്ടു ന്യുയോര്‍ക്കിലും മറ്റു മഹാ നഗരങ്ങളിലും കറങ്ങി നടക്കുമ്പോഴാണ് ആദ്യം കണ്ടത്‌. തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. പിന്നേ എന്റെ ഇന്ത്യയിലെ നഗരങ്ങളില്‍ പലപ്പോഴായി മാറി മാറി താമസിച്ചപ്പോഴും കണ്ടു. തിരിച്ചറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ മടിച്ചു. ഏയ് , ആവാന്‍ വഴിയില്ലല്ലോ! ആ, ചിലപ്പോള്‍ ആയിരിക്കും! പിന്നെ നാട്ടില്‍ സ്ഥിര താമസം ആക്കിയപ്പോള്‍ പതുക്കെ ഇവിടെയും കാണാന്‍ തുടങ്ങി. ഇപ്പോള്‍ അത് ശീലമായി. എപ്പോഴും കാണുന്നതല്ലേ, പിന്നെന്തിനു അതിശയിക്കണം?! ഇന്നു രാവിലെ എണീറ്റ്‌ ചുവരിലെ ക്ലോക്കിലേക്ക്‌ നോക്കി. പതിവു കാഴ്ച്ചയായ ക്ലോക്ക് അപ്രത്യക്ഷമായിരിക്കുന്നു! ചുവരിലെ ആ സൂന്യതയില്‍ അക്ഷരങ്ങള്‍ തെളിയാന്‍ തുടങ്ങി - "നിന്റെ സമയം തുടങ്ങി" . കണ്ണ് തിരുമ്മി ഒന്നുകൂടി അമര്‍ത്തി നോക്കി. ഛെ! ഇല്ലാത്തതൊക്കെ കാണുന്നുണ്ടല്ലോ. ക്ലോക്ക് അവിടെത്തന്നെയുണ്ട്‌ . സമയം ഏഴ് . പിന്നെ ഒന്നു വെറുതെ കണ്ണാടി നോക്കിയതാണ്. എന്റീശ്വരാ, അതിലും ആ ചിരി!