ഒരുപാടു ദൂരം പോകാനുണ്ട്. ലക്ഷ്യം അകലെയാണ്. മാര്‍ഗം പണ്ടേ പ്രഖ്യാപിച്ചതാണ്. എല്ലാരും സമ്മതിച്ചതാണ്. സഹായിച്ചതാണ്. ഇപ്പോളും സഹായിച്ചു കൊണ്ടിരിക്കുന്നു . ഒരുപാടു ദൂരം താണ്ടി. പുത്തന്‍ പ്രതീക്ഷ. അറിയാം ഒരിക്കല്‍ അവന്‍ അവിടെ എത്തുമെന്ന്. പുഴകള്‍ പലതും വഴിമാറിത്തന്നു .കുന്നുകള്‍ ഇടിഞ്ഞു നിരപ്പായി സഹകരിച്ചു . കുഴികള്‍ ഉയര്‍ന്ന് വന്നു . വഴിമുടക്കിനിന്നവരെ എല്ലാരും കൂടി അനുനയിപ്പിച്ചു. കൂട്ടാക്കത്തവരോട് വാമനനായി. എല്ലാം ലക്ഷ്യത്തിനു വേണ്ടി. അവര്‍ക്കറിയാം , അവനവിടെ എത്തും.
എന്തെല്ലാം കടന്നു വന്നതാണ് ! ഇപ്പൊ ഒരു ചെറിയ മുള്ള് തറച്ചു. പണ്ടേ പറഞ്ഞതാണ് വെറും കാലോടെ നടക്കാന്‍ . കേട്ടില്ല. പുത്തന്‍ ചെരുപ്പ് വാങ്ങി. കാലിലെ പഴയ തഴംബ് ഒക്കെ പോയി. ചെരുപ്പിനു കട്ടി കുറവായിരുന്നു. മുള്ള് തുളഞ്ഞു കയറി. ചെരിപ്പൂരിയെരിയന്‍ എല്ലാരും പറഞ്ഞു. മനസ്സുണ്ടായില്ലെന്കിലും ഊരിച്ചാടി . മുള്ള് കാലില്‍ തന്നെ ഉണ്ട്. ആഴത്തില്‍ കയറി. വലിയ ഗുലുമാലായി. മസ്തിഷ്കം ഇടപെട്ടു . കൈക്ക് ജോലിയായി. വേദന സഹിച്ചു മൂടിക്കെട്ടാം . എങ്കില്‍ അങ്ങനെ. മൂടിക്കെട്ടി. പിന്നെയും നടന്നു. എങ്ങും എത്തുന്നില്ലല്ലോ...
മസ്തിഷ്കത്തിന് വീണ്ടും പണിയായി. ഹൃദയം പറഞ്ഞതു കേട്ടില്ല. ചെരുപ്പിടെണ്ടെന്നു പണ്ടേ ഹൃദയം പറഞ്ഞതാണ്. ഇപ്പൊ മുള്ള് പിഴുതെറിയാന്‍ പറഞ്ഞു. അതും ചെവിക്കൊണ്ടില്ല. മസ്തിഷ്ക്കത്തിന്റെ തീരുമാനം വന്നു. കൈക്ക് വീണ്ടും ജോലിയായി. മുള്ളിന്റെ മുന ഒടിക്കണം പോലും! ആയിക്കോട്ടെ. ഒടിചെക്കാം . ഒടിച്ചു.
മുള്ള് പിഴുതെരിഞ്ഞാല്‍ അവിടെ വലിയ വിടവുണ്ടാകും! ചിലപ്പോള്‍ ചോര വരും . താങ്ങാന്‍ആവില്ലപോലും! ഒരുപാടു ദൂരം താണ്ടിയതല്ലേ...കഷ്ടപ്പെട്ടതല്ലേ....ഇതു ഇത്ര വലിയകാര്യമാണോ..!! അല്ലെങ്കിലും ഹൃദയത്തിനു പണ്ടേ വിലയില്ല...!! ഒരുപാടു ദൂരം ഇനിയും പോകാനുണ്ട്. എങ്ങും എത്തിയില്ല. പ്രതീക്ഷകള്‍ ഒരുപാടാണ്. എത്തും . എന്നാലും അതങ്ങനെ അല്ലല്ലോ...മുള്ളും വലിച്ചു നടക്കുന്നത് നല്ല ഏര്‍പ്പാടല്ല. അല്ലെങ്കില്‍ പിന്നെ പഴുക്കും. പഴുത്തു വലിയ മുറിവാകും. പിന്നെ ചിലപ്പോള്‍ കാലുതന്നെ വെട്ടി മാറ്റേണ്ടി വരും. പിന്നെ എങ്ങും പോകാനില്ല..... ലക്ഷ്യം അവിടെയുണ്ടാകും.....അവന്‍ ഇവിടെയും... മസ്തിഷ്കം പിന്നെയം ഉത്തരവിടും. കൈ അനുസരിക്കും . എങ്ങുമെത്തില്ല. ഹൃദയം... പാവം നിസ്സഹായന്‍....
അവിടെ എത്തുമായിരിക്കും. പ്രതീക്ഷകള്‍ . എത്തട്ടെ. അല്പം താമസിച്ചാലും തരക്കേടില്ല. എത്തിയാല്‍മതി.